മൗസ് (കവിത)
ഞാന്‍ നെട്ടോട്ടമോടി തളര്‍ന്നപ്പോള്‍
നീയെനിക്കൊരു മോട്ടോര്‍ സൈക്കിള്‍ വാങ്ങിത്തന്നു
എന്‍റെ മനക്കണക്കുകള്‍ പിഴക്കാന്‍ തുടങ്ങിയപ്പോള്‍
നീയെനിക്കൊരു കാല്‍കുലേറ്റര്‍ വാങ്ങിത്തന്നു
ഞാന്‍ വേനല്‍ ചൂടില്‍ വിയര്‍ത്തൊഴുകിയപ്പോള്‍
നീയെന്നെ എ സീ റൂമിലാക്കി പുറത്തുനിന്നു പൂട്ടി
പിന്നെ എന്നോ..
എനിക്ക് ലോകം കാണണമെന്ന് പറഞ്ഞപ്പോള്‍
നീയെനിക്കൊരു കമ്പ്യുട്ടര്‍ വാങ്ങിത്തന്നു
എന്നിട്ട് എന്‍റെ ഏഴു വിരലുകള്‍ മുറിച്ചുകളഞ്ഞു
ശേഷിച്ച മൂന്നു വിരലുകള്‍ക്കടിയില്‍ ഒരു മൗസ് വെച്ചുതന്നിട്ട് പറഞ്ഞു
ഇതാ...ലോകം നിന്‍റെ കൈക്കുള്ളിലാണ്.
Subscribe to:
Post Comments (Atom)
Page 1
1 comments:
ഇത് നന്നായി...............
പക്ഷെ ബാക്കി എല്ലാം ചവറാണ് !
സമൂഹ വിമര്‍ശനം നടത്താന്‍ വേറെ ആരെല്ലാം ഉണ്ട്
നിന്നില്‍ നിന്ന് (ഞാന്‍) പ്രേതീഷിക്കുന്നത് ഇതൊന്നുമല്ല...........
നീ ജിത്
ആയാല്‍ മതി.
Post a Comment