അദ്ധ്യായം 1
ഓര്‍മ്മകള്‍
ചെറുപ്പത്തില്‍ എന്‍റെ കുണ്ടിയില്‍ ഒരു സൂചി കേറിപ്പോയിട്ടുണ്ട്. ഒരിക്കല്‍ അമ്മ എന്നെ ഇന്‍ജക്ഷന്‍ എടുപ്പിക്കാന്‍ നാട്ടിലെ ഒരു ഹെല്‍ത്ത് സെന്‍റെറില്‍ കൊണ്ടുപോയി. മസില് പിടിച്ചു കരയുന്നതിനിടയില്‍ എങ്ങനെയോ കുത്തിവെച്ചിരുന്ന സൂചിയുടെ അറ്റം ഒടിഞ്ഞ് അകത്തിരുന്നു. ആരും ഒന്നും അറിഞ്ഞില്ല, കുത്തിവെച്ച നേര്‍സും ഒന്നും പറഞ്ഞില്ല. വീട്ടിലെത്തി രണ്ടു ദിവസം കഴിഞ്ഞപ്പോ എനിക്ക് നടക്കാന്‍ വയ്യാതായി, ഒരു കുണ്ടിമുഴുവന്‍ നീര് വെച്ച് വീര്‍ത്തു. അവസാനം എല്ലാവരും കൂടി കരഞ്ഞു വിളിച്ചു ഹോസ്പിറ്റലില്‍ കൊണ്ടുപോയി. അവര്‍ എന്നെ ഒരു മേശപ്പുറത്ത് കിടത്തി കുണ്ടി കീറി സൂചി പുറത്തെടുത്തു, കുണ്ടിയുടെ ഒരംശം പഴുത്തതുകൊണ്ട് മുറിച്ചുകളയേണ്ടി വന്നു. പാവം ഒരുപാട് വേദന സഹിച്ചു എന്നൊക്കെ എല്ലാവരും പറഞ്ഞു. അങ്ങ് പിന്നിലേക്ക് നോക്കുമ്പോ എന്‍റെ ഓര്‍മ്മകള്‍ തുടങ്ങുന്നത് ഈ സംഭവത്തില്‍ നിന്നാണ്, ഇതിലും പിന്നിലേക്ക് കട്ട് ഓഫ് ആണ്.
ഇടവപ്പാതി തുടങ്ങിക്കഴിഞ്ഞാല്‍ കരുവാറ്റക്കാരുണരും. തൂപ്പ് വെക്കലും, വല വീശും, തോടിനു കുറുകെ വല വലിച്ചുകെട്ടി മീന്‍ പിടിക്കലുമൊക്കെയായി ഉത്സവം പോലെയാണ്. വീശുകാര്‍ പെട്രോ മാക്സും കത്തിച്ചു രാത്രി തോട്ടിറമ്പിലൂടെ വീശി നടക്കും. ഞങ്ങള്‍ കുട്ടികളും വീശുകാര്‍ക്കൊപ്പം നടക്കും. വല വലിച്ചു മീനുകളെ കുട്ടയില്‍ നിറക്കുന്നത് നോക്കി ആവേശത്തോടെ നില്‍ക്കും. തോട്ടിന്‍റെ കരയില്‍ അവിടവിടെയായി വട്ടത്തില്‍ ചെളി പടര്‍ന്നു കിടക്കും. വെള്ളി നിറമുള്ള പരല്‍ മീനുകളാണ് തോട്ടില്‍ കൂടുതലും, പിന്നെ വരാലും മുഷിയും ആരകനുമൊക്കെയുണ്ട്. നട്ടുച്ച സമയങ്ങങ്ങളില്‍ വരാലും പാര്‍പ്പുകളും തോട്ടിന്‍റെ അരുകിലൂടെ നീങ്ങും, കരയില്‍ ഞങ്ങളൊക്കെ അത് കൌതുകത്തോടെ നോക്കി നില്‍ക്കും. (തുടരും...)
Page 1
6 comments:
നിതംബം എന്ന് പ്രയോഗിക്കാമായിരുന്നു ..........
Hello Mr. Kattappana, ithil prathipadichirikkunna "_____" thankaludethu thanneyano? Anenkil athinodu oralpam maryadha kattikoodey?
Waiting for the next part of "______ Charitham."
nannayi..........
ithupole poratte.........
ദെന്താപ്പൊദ്..?
കുണ്ടീന്നു പറഞ്ഞൂടേ..?
എങ്കിൽ ‘ചന്തീ‘ന്നു പറയാലോ!
ധൈര്യായിട്ട് എഴുതനിയാ!
(40 വയസിനു മീതെയാണു പ്രായം എങ്കിൽ ചേട്ടൻ എന്നു തിരുത്തിവായിക്കാനപേക്ഷ!)
Kollam. Waiting for next episode
Post a Comment