"അമ്മേ ഞാന്‍ നാളെ അമേരിക്കാക്ക് പോകുവാണ്" എന്ന ഡയലോഗ് പോലെ നടന്‍ സത്യന്‍ അനശ്വരമാക്കിയ ഒന്നാണ് കൈ ബനിയന്‍ അഥവാ ഫുള്‍ ബനിയന്‍. ഒരുകാലത്ത് സ്നേഹം, വാത്സല്യം, പൗരുഷം എന്നിവയുടെയെല്ലാം പ്രതീകമായിരുന്നു തൂ വെള്ള നിറമുള്ള കൈ ബനിയനുകള്‍. യുവാക്കളും മധ്യവയസ്കരും വൃദ്ധന്‍മാരുമെല്ലാം ഒരുപോലെ ധരിച്ചിരുന്ന ലാളിത്യമുള്ള കൈബനിയന്‍ ഇന്ന് വംശനാശ ഭീഷണി നെരിട്ടുകൊണ്ടിരിക്കുകയാണ്. എല്ലാ കാലത്തും കൈ ബനിയനു പിന്തുണ നല്‍കിയിട്ടുള്ള ഒരാളാണ് നമ്മുടെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ വീ എസ് അച്ചുതാനന്തന്‍. കൈബനിയനും ലുങ്കിയും ധരിച്ച് തോളുകള്‍ പ്രത്യേക താളത്തില്‍ ചലിപ്പിച്ചുള്ള അദ്ധേഹത്തിന്റെ ലുക്ക് ആര്‍ക്കും കൊരിത്തരിപ്പുണ്ടാക്കുന്നതാണ്.
നമ്മുടെ സൂപ്പര്‍ സ്റ്റാറുകളും കൈബനിയനു പിന്തുണ നല്‍കിയിട്ടുണ്ട്. തന്മാത്ര, രസതന്ത്രം, ഭ്രമരം എന്നീ ചിത്രങ്ങളിലൂടെ മോഹന്‍ലാല്‍ കൈ ബനിയനെ അനശ്വരമാക്കിയപ്പോള്‍ ഗോഡ്മാന്‍, ജാഗ്രത തുടങ്ങി പോലിസ് വേഷങ്ങളിലഭിനയിച്ച എല്ലാ ചിത്രങ്ങളിലും മമ്മൂട്ടി കൈ ബനിയനും അവസരം നല്‍കി.
കൈ ബനിയന്റെ ചരിത്രത്തില്‍ വിസ്മരിക്കാനാവാത്ത പിന്തുണയാണ് കേരളത്തിലെ ഹാജിയാരുമാര്‍ സമ്മാനിച്ചിട്ടുള്ളത്. പച്ച നിറമുള്ള ബെല്‍ടും, നീല ലുങ്കിയും, പിന്നെ ഒരു കൈ ബനിയനും ധരിച്ചാല്‍ ആരെയും ഹാജിയാരാക്കാമെന്ന് മലയാള സിനിമ / നാടക വേദികള്‍ തെളിയിച്ചിട്ടുണ്ട്. കൈ ബനിയന്റെ നിലനില്പിനെ ഭീഷണിപ്പെടുത്തുന്ന ഒന്നാണ് വല ബനിയനുകള്‍. അനശ്വര നടന്‍ ജയന്‍ മുതല്‍ ഇളയ ദളപതി വിജയ് വരെയുള്ളവര്‍ നീല, ചുവപ്പ്, കറുപ്പ് നിറങ്ങളിലുള്ള വല ബനിയനുകള്‍ ധരിച്ച് ശക്തി പ്രദര്‍ശനം നടത്തിയത് കൈ ബനിയനെ സ്നേഹിക്കുന്നവര്‍ അങ്കലാപ്പോടെയാണ് കണ്ടത്.
കൈബനിയന്റെ ഗുണ ഗണങ്ങളെക്കുറിച്ച് ശാസ്ത്ര ലോകം ഒരുപാട് വാഴ്ത്തിയിട്ടുണ്ട്. ശരീരത്തിലെ വിയര്‍പ്പ് സ്വയം ആഗിരണം ചെയ്തു ചിരങ്ങ്, പരട്ട ചൊറി, ദുര്‍ഗന്ധം എന്നിവയില്‍ നിന്നും മനുഷ്യനെ രക്ഷിക്കുന്ന ത്യാഗിയാണ് കൈബനിയന്‍. കുടവയര്‍ പോലുള്ള പ്രശങ്ങള്‍ക്ക് ഇറുകിയ കൈ ബനിയന്‍ ഒരുപരിധിവരെ ഒരു പരിഹാരമാണ്. വേനല്‍ കാലത്ത് കള്ളുഷാപ്പുകളില്‍ ഷര്‍ട്ട് ഊരിക്കളഞ്ഞു കൈ ബനിയനുമിട്ടിരുന്നു പാട്ടുപാടിയത് പല കുടിയന്‍മാര്‍ക്കും ഗ്രിഹാതുര സ്മരണയാണ്. നമ്മുടെ സംസകരതിന്റെയും ചരിത്രതിന്റെയുമെല്ലാം ഭാഗമായ ഈ മഹത് വസ്ത്രത്തെ സംരക്ഷിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ബഹുമാനപ്പെട്ട മുഖ്യമന്ത്രി മുന്‍കൈയെടുക്കണം. സര്‍ക്കാര്‍ ഓഫീസുകളില്‍ ആഴ്ചയിലൊരിക്കല്‍ കൈബനിയന്‍ നിര്‍ബന്ധമാക്കുക, കൈബനിയന്‍ വാങ്ങാന്‍ പ്രത്യേക സബ്സീടി ഏര്‍പ്പെടുത്തുക, കൈബനിയന്‍ ധരിക്കുന്നവര്‍ക്ക് നികുതി ഇളവു നല്‍കുക തുടങ്ങിയ നടപടികളിലൂടെ യുവ തലമുറയെ കൈബനിയനിലേക്ക് ആകര്‍ഷിക്കാവുന്നതാണ്. കൈബനിയന്‍ വാഴ്ക വാഴ്ക.
0 comments:
Post a Comment