Continue Reading...
പുകയില വിരുദ്ധ സന്ദേശവുമായി ടെലിഫിലിമുകള്‍
കട്ടപ്പന: പുകയില ഉപയോഗത്തിനെതിരെയുള്ള സന്ദേശവുമായി രണ്ട് ടെലിഫിലിമുകള്‍.
അമ്മയെപ്പറ്റിയുള്ള ഓര്‍മകള്‍ പുകവലിയില്‍നിന്ന് പിന്തിരിയാന്‍ പ്രേരിപ്പിക്കുന്ന യുവാവിന്റെയും, പുകവലിമൂലം നിര്‍ജീവമായ യുവത്വത്തിന്റെയും കഥ പറയുകയാണ് രണ്ട് ടെലിഫിലിമുകളും. തിരുവനന്തപുരത്ത് ജിസ്റ്റ് എന്ന സംഘടന സംഘടിപ്പിച്ചിരുക്കുന്ന ടെലിഫിലിം ഫെസ്റ്റിലേക്ക് ഈ ടെലിഫിലിമുകള്‍ക്ക് സെലക്ഷന്‍ ലഭിച്ചിട്ടുണ്ട്. ജൂണ്‍ അഞ്ചിന് തിരുവനന്തപുരം കലാഭവന്‍ തിയറ്ററില്‍ ടെലിഫിലിമുകള്‍ പ്രദര്‍ശിപ്പിക്കും. ചുമ എന്ന ചിത്രത്തിന്റെ സംവിധാനം സൂര്യജിത്തും "രക്തസാക്ഷി"യുടെ സംവിധാനം സൂര്യലാലുമാണ് നിര്‍വഹിച്ചിട്ടുള്ളത്. ശശീന്ദ്ര, ശ്യാമള സോജന്‍ , ശരത്ലാല്‍ , ജോബിന്‍ എന്നിവരാണ് അഭിനേതാക്കള്‍
അമ്മയെപ്പറ്റിയുള്ള ഓര്‍മകള്‍ പുകവലിയില്‍നിന്ന് പിന്തിരിയാന്‍ പ്രേരിപ്പിക്കുന്ന യുവാവിന്റെയും, പുകവലിമൂലം നിര്‍ജീവമായ യുവത്വത്തിന്റെയും കഥ പറയുകയാണ് രണ്ട് ടെലിഫിലിമുകളും. തിരുവനന്തപുരത്ത് ജിസ്റ്റ് എന്ന സംഘടന സംഘടിപ്പിച്ചിരുക്കുന്ന ടെലിഫിലിം ഫെസ്റ്റിലേക്ക് ഈ ടെലിഫിലിമുകള്‍ക്ക് സെലക്ഷന്‍ ലഭിച്ചിട്ടുണ്ട്. ജൂണ്‍ അഞ്ചിന് തിരുവനന്തപുരം കലാഭവന്‍ തിയറ്ററില്‍ ടെലിഫിലിമുകള്‍ പ്രദര്‍ശിപ്പിക്കും. ചുമ എന്ന ചിത്രത്തിന്റെ സംവിധാനം സൂര്യജിത്തും "രക്തസാക്ഷി"യുടെ സംവിധാനം സൂര്യലാലുമാണ് നിര്‍വഹിച്ചിട്ടുള്ളത്. ശശീന്ദ്ര, ശ്യാമള സോജന്‍ , ശരത്ലാല്‍ , ജോബിന്‍ എന്നിവരാണ് അഭിനേതാക്കള്‍
ഒരു ബുദ്ധിജീവി ആകാന്‍ ....
പരിഷ്കാരിയാകാന്‍ ഓര്‍ക്കുട്ടും കുറച്ചുകൂടി കടന്നാല്‍ ഫേസ്ബുക്കും മാത്രം ഉപയോഗിക്കുന്ന ഇന്റര്‍നെറ്റ് സുഹൃത്തുക്കള്‍ മാത്രം വായിക്കാന്‍, ഇന്ന് ഒരു ബുദ്ധിജീവി (അക്കാദമിക്) ആകണമെങ്കില്‍ നിങ്ങള്‍ നിര്‍ബന്ധമായും ഒരു ട്വിറ്റെര്‍ ഉപഭോക്താവ് ആകേണ്ടിയിരിക്കുന്നു. ഇവിടെ സംഗതി വളരെ എളുപ്പമാണ്. നീണ്ട ബ്ലോഗ് എഴുത്ത് വേണ്ട, കവിത, കഥ, ലേഖനം, നിരൂപണം തുടങ്ങിയ വയ്യാത്ത പണിക്കു പോകേണ്ട, സമയ ലാഭം, ഗുണമോ വളരെ മെച്ചം. ഇത്രയും എളുപ്പത്തില്‍ ഒരു ബുജി ആകാന്‍ മറ്റൊരു മാര്‍ഗവുമില്ലെന്നു അനുഭവസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു. ചെയേണ്ടത് ലളിതമായ ചില കാര്യങ്ങള്‍ മാത്രം. ചില ഉദാഹരണങ്ങള്‍ എന്റെ അനുഭവത്തില്‍ നിന്ന് തോന്നിയവ ചുവടെ ചേര്‍ത്തിരിക്കുന്നു.
1 . രാവിലെ പത്രം നോക്കുക, സമയക്കുറവെങ്കില്‍ തലക്കെട്ട്‌കള്മാത്രം വായിച്ചാല്‍ മതി. വേണ്ട സംഗതികള്‍ അതില്‍ നിന്ന് കിട്ടും. അവിടെ കാണുന്ന പേരുകള്‍ എടുത്തു അതിന്റെ കൂടെ "ഹോ ഇത് സത്യമോ", "ഞാന്‍ അതിശയിക്കുന്നു, "ഞെട്ടല്‍ രേഖപ്പെടുന്നു" തുടങ്ങിയ വാചകങ്ങള്‍ ചേര്‍ത്തു ട്വീറ്റ് ചെയ്യുക. വായനക്കാര്‍ നിങ്ങളിലെ വിജ്ഞാന കുതുകിയെക്കുറിച്ചോ ര്‍ത്ത് ഹര്‍ഷ പുളകിതരായിക്കൊളും .
2 . നിങ്ങള്‍ ഒരു യാത്രയിലാണെന്നു കരുതുക ഉടന്‍ തന്നെ മൊബൈലില്‍ നിന്ന് ഒരു ട്വിറ്റെര്‍ വിടുക "ഞാന്‍ കൊച്ചിയിലേക്കുള്ള യാത്രയിലാണ്..ജീവിതം ഒരു നീണ്ട യാത്രയല്ലേ.."
3 . നിങ്ങള്‍ ഒരു പണിയുമില്ലാതെ ചൊറി കുത്തിയിരിക്കുകയാണെങ്കില്‍ അതും നമുക്ക് ബുദ്ധിജീവിയാകാന്‍ ഉപയോഗിക്കാം "എത്ര വിരസം ഈ മനുഷ്യ ജീവിതം..." ഈ രീതിയില്‍ഒരു ട്വിറ്റെര്‍ വിട്ടേക്ക്.
4 . ടി വി കാണുന്ന സ്വഭാവം നിങ്ങള്‍ക്ക് ഇപ്പോഴും ഉണ്ടെങ്കില്‍ അത് ബുദ്ധിജീവിയാകാന്‍ വളരെ നല്ല ഒരു മാര്‍ഗമാണ്. വാര്‍ത്താ ചാനലുകളില്‍ പ്രധാന വാര്‍ത്തകള്‍ സ്ക്രോള്‍ ആയി താഴെ കാണിക്കുന്നുണ്ട് അത് വായിചിട്ട്ടു ഒരു നീണ്ട ഏമ്പക്കവും ചേര്‍ത്ത് ട്വീറ്റ് ചെയ്തോളു, നിങ്ങള്‍ എത്ര മാത്രം അപ്ഡേട്ടട് ആണ് എന്നോര്‍ത്തു വായനക്കാര്‍ അത്ഭുതപ്പെടും.
5 . നിലവിലുള്ള ട്വിറ്റെര്‍ ബുജികള്‍ക്കു പ്രീയപ്പെട്ട ചില പേരുകളുണ്ട്. ഉദാഹരണം നീര രാഡിയ, വീര്‍ സാങ്ങ് വി, ബര്‍ ഖാദെത്ത്, പിന്നെ ഇങ്ങു സൌത്ത് ഇന്ത്യയില്‍ നിന്നും കരുണാനിധി, ജയലളിത, സ്റ്റാലിന്‍ , നമ്മുടെ പാവം വീ എസ് അച്ചുതാനന്ദന്‍ , പിന്നെ മറ്റു ലോക്കല്‍ നേതാക്കളുടെ പേരുകളും ഉപയോഗിക്കാം എന്നിട്ട് "ഹോ ഇവരെന്താ ഇങ്ങനെ ", തുടങ്ങിയ മനോധര്‍മ പരമായ എന്തെങ്കിലും ഡയലോഗും കൂടെ ചേര്‍ത്ത് ട്വീറ്റ് വിട്ടോളൂ .. നിങ്ങളൊരു സംഭവം തന്നെ എന്ന് സഹ ട്വീട്ടര്‍ മാര്‍ പറയും ഉറപ്പ്.
6 . ഏറ്റവും കൂടുതല്‍ ട്വിറ്റെര്‍ ഉപഭോക്തകളെ ബുജികളായി മാറാന്‍ സഹായിച്ചിട്ടുള്ള ഒരു മഹാനാണ് ശ്രീ ശശി തരൂര്‍. പുള്ളി പറയുന്ന കാര്യങ്ങളെ അവിടെയും ഇവിടെയും എന്തെങ്കിലും മാറ്റം വരുത്തി നീട്ടി ട്വീട്ടി നോക്ക് വിജയം ഉറപ്പ്.
7 . ആനുകാലിക പ്രശനങ്ങളെക്കുറിച്ച് ഒരു നല്ല ട്വിറ്റെര്‍ ബുജി ഇപ്പോഴും ബോധവാനായിരിക്കണം, ഈയിടെ ശബരിമല തീര്‍ത്ഥാടകര്‍ക്ക് പുല്ലു മേടില്‍ നേരിടേണ്ടി വന്ന ദുരന്തം ട്വിട്ടെറില്‍ ഒരു വിപ്ലവം തന്നെ സൃഷ്ട്ടിച്ചുതു നമ്മള്‍ കണ്ടതാണല്ലോ. മകരജ്യോതി മകരവിളക്ക് തുടങ്ങിയ പദങ്ങളെ നിങ്ങള്‍ക്കിഷ്ട്ടമുള്ള രീതിയില്‍ വാക്യത്തില്‍ പ്രയോഗിച്ച് നമ്മുടെ മനസ്സില്‍ ഉറങ്ങിക്കിടക്കുന്ന ബുജിയെ പുറംലോകം കാണിക്കാന്‍ എത്ര എളുപ്പമായിരുന്നു. പെട്രോള്‍ വില, ത്രീ ജീ സ്പെക്ട്രം, കേരളത്തിലെ സ്കൂള്‍ യുവജനോത്സവം തുടങ്ങിയവയും ഈ സീസണില്‍ ട്വിട്ടെരില്‍ നിറഞ്ഞു നിന്നു. നിങ്ങള്‍ ഒരു പരിസ്ഥിതി വാദിയായ ബുജിയാകാനാണ് താല്പര്യമെങ്കില്‍ എണ്ടോസള്‍ഫാന്‍ കൊക്കോ കൊള , തുടങ്ങിയവയെക്കുറിച്ചും ട്വീറ്റ് ചെയ്യാം.
8 . കുറച്ചുകൂടെ ഉയര്‍ന്ന ചിന്താഗതി നിങ്ങള്‍ക്കുണ്ടെങ്കില്‍ ല്‍ അഥവാ ഉണ്ടെന്നു പത്ത് പേരെ അറിയിക്കണമെങ്കില്‍, ജനിതക മാറ്റം വരുത്തിയ വഴുതനങ്ങയെ ക്കുറിച്ച് ഒരു വാചകം എഴുതി വിടാം, ഇത് എന്റെ ചില സുഹൃത്തുക്കള്‍ പരീക്ഷിച്ചു വിജയിച്ചതാണ്.
ഇത്രയൊക്കെ ഒരു ഇന്റര്‍നെറ്റ് ബുജിയാകാന്‍ ധാരാളം മതി പക്ഷെ തട്ടില്‍ കേറുമ്പോള്‍ ഇതൊക്കെ പൊളിയും. അതിനും ചില എളുപ്പ വഴികളുണ്ട്. ഏറ്റവും ശ്രദ്ധിക്കേണ്ടത് നിങ്ങളുടെ വേഷത്തെ ക്കുറിച്ചാണ്, ഒരു ബുള്‍ഗാന്‍ താടിയും, നീണ്ട ജുബയും, തോളില്‍ തുണി സഞ്ചിയും തൂക്കി നടക്കുന്ന നാടന്‍ ബുജികളുടെ കാലമൊക്കെപോയി. പകരം ഫാബ്ഇന്ത്യ യുടെ വിലയേറിയ കൂര്‍ത്തയും (ഞാന്‍ ഉടനെ ഒരെണ്ണം വാങ്ങുന്നുണ്ട്), തോളില്‍ ലാപ്ടോപ് ബാഗും, ബാഗ് മാത്രം മതി ലാപ്‌ടോപ് വേണമെന്നില്ല, നല്ല ബ്രാന്ടെഡു ജീന്‍സ്, ചൈന അല്ലാത്ത വില കൂടിയ മൊബൈല്‍ ഫോണ്‍ തുടങ്ങിയവ, കയ്യില്‍ വായിച്ചിട്ടില്ലെങ്കിലും എന്നും കൊണ്ട് നടക്കാന്‍ ഹേ ഫെസ്റിവല്‍ പോലുള്ള പരിപാടികളില്‍ പ്രതിപാദിക്കപെടുന്ന പുസ്തകങ്ങള്‍ രണ്ടോ മൂന്നോ ആകം. (പാളയത്ത് പഴയ പുസതകങ്ങള്‍ പകുതി വിലക്ക് കിട്ടും)
ഇത്രയൊക്കെ ഉണ്ടെങ്കില്‍ ബുജിയാകാനുള്ള ഒന്നാം ഖട്ടം ഒകേ ...
ആദ്യം ഇത്രയും ഒന്ന് പരീക്ഷിച്ചു നോക്കിയിട്ട് ഞാന്‍ ബാക്കി അനുഭവംഎഴുതാം...
ഒരു മാധ്യമവിചാരം
Photos from:
ദേ "സിനിമ"....
പട്ടം പറത്തുന്ന കുട്ടി
അദ്ധ്യായം 3
കുന്നുവറേല്‍ സ്കൂള്‍ എന്ന് പറയുന്ന SNDP LP സ്കൂളിലാണ് ഞങ്ങളൊക്കെ പഠിച്ചത്. ക്ലാസുമുറികള്‍ കുറവായതുകൊണ്ട് ഒന്നാം ക്ലാസുകാര്‍ക്ക് ഉച്ചവരെയേ ക്ലസുള്ളൂ, ഉച്ചകഴിഞ്ഞാല്‍ രണ്ടാം ക്ലാസ്സുകാര്‍ക്ക് തുടങ്ങും. രണ്ടില്‍ പഠിക്കുമ്പോ ഒരു അലുമിനിയ പെട്ടിയിലാണ് ഞാന്‍ പുസ്തകങ്ങള്‍ കൊണ്ട്പോയിരുന്നത്. ഒരിക്കല്‍ ആശാന്‍റെ കൊച്ചുമോന്‍ അഭിലാഷ് എന്‍റെ പെട്ടിയുടെ മുകളില്‍ കയറിനിന്നു ചാടി, പെട്ടി മുഴുവന്‍ മടങ്ങി ചുളുങ്ങിപ്പോയി. എനിക്ക് ഭയങ്കര സങ്കടമായിരുന്നു.
കുന്നുവറേല്‍ സ്കൂളിന്‍റെ ഹെഡ് മാസ്റ്റര്‍ വാസവന്‍ സാറായിരുന്നു, ഒരു കൊമ്പന്‍ മീശക്കാരന്‍ തടിയന്‍. പുള്ളിയെ എല്ലാവര്‍ക്കും പേടിയായിരുന്നു. നാലാം ക്ലാസിലാണ് പുള്ളി പഠിപ്പിക്കുന്നത്. ഒരിക്കല്‍ പുള്ളി ഞങ്ങടെ വീട്ടില്‍ ചാണകമെടുക്കാന്‍ ഒരു ഉന്ത് വണ്ടിയുമായി വന്നു. കുട്ടക്കണക്കാണ് ചാണകത്തിന്. ഓരോ കുട്ടച്ചാണകവും വണ്ടിയിലേക്ക് നിറക്കുമ്പോള്‍ എണ്ണം തെറ്റാതിരിക്കാന്‍ അവിടെ കെട്ടി തൂക്കിയിട്ടിരിക്കുന്ന ഓലക്കാലില്‍ ഒരു മടക്കുണ്ടാക്കും. ഒരിക്കല്‍ എന്നെക്കൊണ്ടാണ് അതെണ്ണിച്ചത്. എണ്ണം ശരിയായിരുന്നു. എന്നെ അടുത്ത വര്‍ഷം പുള്ളീടെ ക്ലാസിലോട്ടെടുക്കാമെന്നു പറഞ്ഞു. അന്ന് ഞാന്‍ ഒരുപാട് പേടിച്ചു. ഞായറാഴ്ചകളില്‍ ഞങ്ങള്‍ പുള്ളീടെ വീട്ടില്‍ ടി വി യില്‍ സിനിമ കാണാന്‍ പോകും, ഇടക്ക് വാര്‍ത്തവരുമ്പോള്‍ കുട്ടികളെല്ലാം പുറത്തിറങ്ങിപോകും, ഇത് കാണുമ്പോ പുള്ളി വഴക്ക് പറയും. സിനിമ കാണാന്‍ വരുന്നവരെല്ലാം വാര്‍ത്തയും കാണണമെന്ന് പുള്ളിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. പഠിപ്പിക്കുന്നതിനിടയില്‍ പുള്ളി ഇടയ്ക്കു ക്ലാസിന്‍റെ വാതില്‍ക്കല്‍ പോയി നില്‍ക്കും, വെയിലടിക്കുംപോ പോളിയെസ്റെര്‍ മുണ്ടിനിടയിലൂടെ പുള്ളീടെ നിക്കര്‍ കാണും. ദേ "സിനിമ" എന്ന് ഞങ്ങള്‍ അടക്കി പറഞ്ഞു ചിരിക്കും. (തുടരും)
പട്ടം പറത്തുന്ന കുട്ടി...
മറുതാത്തീയും ചായക്കടയും
കഥകളുടെ കേദാരമാണ് കരുവാറ്റ. മാടനടിയും മറുതാ തീയും പട്ടാളക്കഥകളും സദ്ദാം ഹുസൈനുമൊക്കെ കരുവാറ്റയുടെ നാട്ടു കഥകളില്‍ നിറഞ്ഞു നില്‍ക്കുന്നു. നാട്ടിലെ വല്യമ്മമാരോക്കെ അന്തവിശ്വാസങ്ങളുടെ കൂട്ടുകാരികളായിരുന്നു. മാടന്‍റെ അടിയേറ്റു മരിച്ചവരെപ്പറ്റിയും പാതിരാത്രിയില്‍ അങ്ങകലെ ഓടി മായുന്ന മറുതാ തീയെപ്പറ്റിയുമൊക്കെ അവര്‍ ഒരു പാട് കഥകള്‍ പറഞ്ഞു. ഞങ്ങടെ വീടിന്‍റെ പടിഞ്ഞാറു ഭാഗത്ത് ഒരു കുര്യാലയുണ്ടായിരുന്നു, ഒരു ചെറിയ പാല, അവിടെ ദിവസവും വിളക്ക് കത്തിക്കലും പൂജകളുമൊക്കെ ഉണ്ടായിരുന്നു. കര്‍ക്കിടകവാവിനു വെള്ളംകുടി വെക്കലും കോഴിക്കുരിതിയും ഭജനയുമൊക്കെ അവിടെ പതിവായിരുന്നു. അവിടെ ഇടയ്ക്കു ഒരു പുള്ളുവനും പുള്ളുവത്തിയും പാടാന്‍ വരും. നാട്ടുകാരൊക്കെ പേരും നാളും പറഞ്ഞു നാഗ ദോഷങ്ങള്‍ മാറാന്‍ പുള്ളോന്‍ പാട്ട് നടത്തിക്കും. വളരെ വര്‍ഷങ്ങള്‍ക്കു മുന്‍പ് അവിടെ വളരെ വലിയ ഒരു ആല്‍ മരമുണ്ടയിരുന്നത്രേ, തൊട്ടടുത്ത് ഒരു മാവും. അവിടുത്തെ കാരണവര്‍ ഒരിക്കല്‍ ആ മാവ് വെട്ടി, മാവ് വീണവഴിയില്‍ ആല്‍ മരവും ഒടിഞ്ഞു വീണു. ആല്‍മരമൊടിഞ്ഞു വീണപ്പോള്‍ കരുവാറ്റമുഴുവന്‍ കേള്‍ക്കുന്നത്ര ഒച്ചത്തില്‍ ഒരലര്‍ച്ച കേട്ടു. ആ കാരണവര്‍ പിന്നീട് തളര്‍ന്നു വീണു മരിച്ചു. അവരുടെ തറവാട് മുടിഞ്ഞു. പുള്ളീടെ ഒരേ ഒരു മകന്‍ തൂങ്ങി മരിച്ചു, ഒരു മകള്‍ക്ക് ഭ്രാന്ത് പിടിച്ചു, ഞങ്ങളൊക്കെ ഓമന അക്ക എന്നാണു അവരെ വിളിച്ചിരുന്നത്. ഇപ്പോള്‍ അവിടെ അവരുടെ വീടൊന്നുമില്ല. ആ പാലച്ചുവട്ടില്‍ ഇന്നൊരു അമ്പലമുണ്ട്, കരിയില്‍ ദേവീ ക്ഷേത്രം. ഭദ്രകാളിയാണ് പ്രതിഷ്ട. വളരെ ശക്തിയുള്ള ദേവിയാണ്. കുംഭ ഭരണി സമയത്ത് പത്തു ദിവസത്തെ ഉത്സവമൊക്കെയുണ്ട്. കരുവാറ്റക്കാരോക്കെ ആ സമയത്ത് അവിടെ ഒത്തുകൂടും. അമ്പലത്തില്‍ ഒരു സ്ഥിരം വെളിച്ചപ്പാടുണ്ട്, ശിവാനന്ദന്‍. മുറുക്കി ചുവപ്പിച്ചു കാവിയൊക്കെ ഉടുത്തു നടക്കുന്ന പുള്ളിയെ കുട്ടികള്‍ക്കൊ പേടിയായിരുന്നു.
കരുവാറ്റയെ പറ്റി പറയുമ്പോ ഉമാനന്തനണ്ണന്‍റെ ചായക്കടയെപറ്റി പറയണം. പുള്ളീടെ ചൂട് ചായ ഒരു കാലത്ത് കരുവാറ്റയുടെ പുലരികള്‍ക്ക് ഹരമായിരുന്നു. സിനിമകളിലൊക്കെ കാണുന്നപോലെ പുക പറക്കുന്ന സവാമാറും കണ്ണാടി അലമാരയിലെ തൂവെള്ള നിറമുള്ള പുട്ടും കടലക്കറിയും തൂങ്ങിക്കിടക്കുന്ന പഴക്കുലയുമൊക്കെ ഉണ്ടായിരുന്നു. ഒരു പ്രത്യേക താളത്തില്‍ ചായ ഉയര്‍ത്തി അടിച്ചുകൊണ്ട് പുള്ളി കരുവാറ്റക്കാരോട് ഒരുപാട് കഥകള്‍ പറഞ്ഞു. രാഷ്ട്രീയവും, ഉത്സവങ്ങളും, നാടുവിട്ടു പോകുന്ന ചെറുപ്പക്കാരുമൊക്കെ പുള്ളീടെ ചായക്കടക്കഥകളില്‍ നിറഞ്ഞു നിന്നു. കുട്ടനാടന്‍ കായലുകളില്‍ കൊയ്ത്തു തുടങ്ങിക്കഴിഞ്ഞാല്‍ പുള്ളി അങ്ങോട്ട് പോകും. ഒരു വള്ളം നിറയെ സാധനങ്ങളുമായി കായലുകളിലോടെ തുഴഞ്ഞു നീങ്ങും. കൊയ്ത്തു കാലം കഴിഞ്ഞു തിരിച്ചെത്തിയാല്‍, പുതിയ വിശേഷങ്ങളുമായി ചായക്കട വീണ്ടും സജീവമാകും.
ഇന്നും പുള്ളിക്ക് ചായക്കടയുണ്ട് , പക്ഷെ പഴയ പ്രതാപമൊന്നുമില്ല. ഇപ്പൊ ദിവസവും രാവിലെ പുള്ളി പത്തു ചായ അടിക്കും, രണ്ടെണ്ണം പുള്ളി കുടിക്കും, ബാക്കി വില്‍ക്കും, ഒരു മണിക്കൂര്‍ കച്ചവടം കഴിഞ്ഞ് അടുപ്പില്‍ വെള്ളമൊഴിച്ച് പുള്ളി വേറെ പണിക്കു പോകും..
(തുടരും)
പട്ടം പറത്തുന്ന കുട്ടി...
അദ്ധ്യായം 1
ഓര്‍മ്മകള്‍
ചെറുപ്പത്തില്‍ എന്‍റെ കുണ്ടിയില്‍ ഒരു സൂചി കേറിപ്പോയിട്ടുണ്ട്. ഒരിക്കല്‍ അമ്മ എന്നെ ഇന്‍ജക്ഷന്‍ എടുപ്പിക്കാന്‍ നാട്ടിലെ ഒരു ഹെല്‍ത്ത് സെന്‍റെറില്‍ കൊണ്ടുപോയി. മസില് പിടിച്ചു കരയുന്നതിനിടയില്‍ എങ്ങനെയോ കുത്തിവെച്ചിരുന്ന സൂചിയുടെ അറ്റം ഒടിഞ്ഞ് അകത്തിരുന്നു. ആരും ഒന്നും അറിഞ്ഞില്ല, കുത്തിവെച്ച നേര്‍സും ഒന്നും പറഞ്ഞില്ല. വീട്ടിലെത്തി രണ്ടു ദിവസം കഴിഞ്ഞപ്പോ എനിക്ക് നടക്കാന്‍ വയ്യാതായി, ഒരു കുണ്ടിമുഴുവന്‍ നീര് വെച്ച് വീര്‍ത്തു. അവസാനം എല്ലാവരും കൂടി കരഞ്ഞു വിളിച്ചു ഹോസ്പിറ്റലില്‍ കൊണ്ടുപോയി. അവര്‍ എന്നെ ഒരു മേശപ്പുറത്ത് കിടത്തി കുണ്ടി കീറി സൂചി പുറത്തെടുത്തു, കുണ്ടിയുടെ ഒരംശം പഴുത്തതുകൊണ്ട് മുറിച്ചുകളയേണ്ടി വന്നു. പാവം ഒരുപാട് വേദന സഹിച്ചു എന്നൊക്കെ എല്ലാവരും പറഞ്ഞു. അങ്ങ് പിന്നിലേക്ക് നോക്കുമ്പോ എന്‍റെ ഓര്‍മ്മകള്‍ തുടങ്ങുന്നത് ഈ സംഭവത്തില്‍ നിന്നാണ്, ഇതിലും പിന്നിലേക്ക് കട്ട് ഓഫ് ആണ്.
ഇടവപ്പാതി തുടങ്ങിക്കഴിഞ്ഞാല്‍ കരുവാറ്റക്കാരുണരും. തൂപ്പ് വെക്കലും, വല വീശും, തോടിനു കുറുകെ വല വലിച്ചുകെട്ടി മീന്‍ പിടിക്കലുമൊക്കെയായി ഉത്സവം പോലെയാണ്. വീശുകാര്‍ പെട്രോ മാക്സും കത്തിച്ചു രാത്രി തോട്ടിറമ്പിലൂടെ വീശി നടക്കും. ഞങ്ങള്‍ കുട്ടികളും വീശുകാര്‍ക്കൊപ്പം നടക്കും. വല വലിച്ചു മീനുകളെ കുട്ടയില്‍ നിറക്കുന്നത് നോക്കി ആവേശത്തോടെ നില്‍ക്കും. തോട്ടിന്‍റെ കരയില്‍ അവിടവിടെയായി വട്ടത്തില്‍ ചെളി പടര്‍ന്നു കിടക്കും. വെള്ളി നിറമുള്ള പരല്‍ മീനുകളാണ് തോട്ടില്‍ കൂടുതലും, പിന്നെ വരാലും മുഷിയും ആരകനുമൊക്കെയുണ്ട്. നട്ടുച്ച സമയങ്ങങ്ങളില്‍ വരാലും പാര്‍പ്പുകളും തോട്ടിന്‍റെ അരുകിലൂടെ നീങ്ങും, കരയില്‍ ഞങ്ങളൊക്കെ അത് കൌതുകത്തോടെ നോക്കി നില്‍ക്കും. (തുടരും...)
Continue Reading...
ഓര്‍മ്മകള്‍
ചെറുപ്പത്തില്‍ എന്‍റെ കുണ്ടിയില്‍ ഒരു സൂചി കേറിപ്പോയിട്ടുണ്ട്. ഒരിക്കല്‍ അമ്മ എന്നെ ഇന്‍ജക്ഷന്‍ എടുപ്പിക്കാന്‍ നാട്ടിലെ ഒരു ഹെല്‍ത്ത് സെന്‍റെറില്‍ കൊണ്ടുപോയി. മസില് പിടിച്ചു കരയുന്നതിനിടയില്‍ എങ്ങനെയോ കുത്തിവെച്ചിരുന്ന സൂചിയുടെ അറ്റം ഒടിഞ്ഞ് അകത്തിരുന്നു. ആരും ഒന്നും അറിഞ്ഞില്ല, കുത്തിവെച്ച നേര്‍സും ഒന്നും പറഞ്ഞില്ല. വീട്ടിലെത്തി രണ്ടു ദിവസം കഴിഞ്ഞപ്പോ എനിക്ക് നടക്കാന്‍ വയ്യാതായി, ഒരു കുണ്ടിമുഴുവന്‍ നീര് വെച്ച് വീര്‍ത്തു. അവസാനം എല്ലാവരും കൂടി കരഞ്ഞു വിളിച്ചു ഹോസ്പിറ്റലില്‍ കൊണ്ടുപോയി. അവര്‍ എന്നെ ഒരു മേശപ്പുറത്ത് കിടത്തി കുണ്ടി കീറി സൂചി പുറത്തെടുത്തു, കുണ്ടിയുടെ ഒരംശം പഴുത്തതുകൊണ്ട് മുറിച്ചുകളയേണ്ടി വന്നു. പാവം ഒരുപാട് വേദന സഹിച്ചു എന്നൊക്കെ എല്ലാവരും പറഞ്ഞു. അങ്ങ് പിന്നിലേക്ക് നോക്കുമ്പോ എന്‍റെ ഓര്‍മ്മകള്‍ തുടങ്ങുന്നത് ഈ സംഭവത്തില്‍ നിന്നാണ്, ഇതിലും പിന്നിലേക്ക് കട്ട് ഓഫ് ആണ്.
ഇടവപ്പാതി തുടങ്ങിക്കഴിഞ്ഞാല്‍ കരുവാറ്റക്കാരുണരും. തൂപ്പ് വെക്കലും, വല വീശും, തോടിനു കുറുകെ വല വലിച്ചുകെട്ടി മീന്‍ പിടിക്കലുമൊക്കെയായി ഉത്സവം പോലെയാണ്. വീശുകാര്‍ പെട്രോ മാക്സും കത്തിച്ചു രാത്രി തോട്ടിറമ്പിലൂടെ വീശി നടക്കും. ഞങ്ങള്‍ കുട്ടികളും വീശുകാര്‍ക്കൊപ്പം നടക്കും. വല വലിച്ചു മീനുകളെ കുട്ടയില്‍ നിറക്കുന്നത് നോക്കി ആവേശത്തോടെ നില്‍ക്കും. തോട്ടിന്‍റെ കരയില്‍ അവിടവിടെയായി വട്ടത്തില്‍ ചെളി പടര്‍ന്നു കിടക്കും. വെള്ളി നിറമുള്ള പരല്‍ മീനുകളാണ് തോട്ടില്‍ കൂടുതലും, പിന്നെ വരാലും മുഷിയും ആരകനുമൊക്കെയുണ്ട്. നട്ടുച്ച സമയങ്ങങ്ങളില്‍ വരാലും പാര്‍പ്പുകളും തോട്ടിന്‍റെ അരുകിലൂടെ നീങ്ങും, കരയില്‍ ഞങ്ങളൊക്കെ അത് കൌതുകത്തോടെ നോക്കി നില്‍ക്കും. (തുടരും...)
മൗസ് (കവിത)
ഞാന്‍ നെട്ടോട്ടമോടി തളര്‍ന്നപ്പോള്‍
നീയെനിക്കൊരു മോട്ടോര്‍ സൈക്കിള്‍ വാങ്ങിത്തന്നു
എന്‍റെ മനക്കണക്കുകള്‍ പിഴക്കാന്‍ തുടങ്ങിയപ്പോള്‍
നീയെനിക്കൊരു കാല്‍കുലേറ്റര്‍ വാങ്ങിത്തന്നു
ഞാന്‍ വേനല്‍ ചൂടില്‍ വിയര്‍ത്തൊഴുകിയപ്പോള്‍
നീയെന്നെ എ സീ റൂമിലാക്കി പുറത്തുനിന്നു പൂട്ടി
പിന്നെ എന്നോ..
എനിക്ക് ലോകം കാണണമെന്ന് പറഞ്ഞപ്പോള്‍
നീയെനിക്കൊരു കമ്പ്യുട്ടര്‍ വാങ്ങിത്തന്നു
എന്നിട്ട് എന്‍റെ ഏഴു വിരലുകള്‍ മുറിച്ചുകളഞ്ഞു
ശേഷിച്ച മൂന്നു വിരലുകള്‍ക്കടിയില്‍ ഒരു മൗസ് വെച്ചുതന്നിട്ട് പറഞ്ഞു
ഇതാ...ലോകം നിന്‍റെ കൈക്കുള്ളിലാണ്.
കഥ തുടരുന്നു...
കുടുംബ പ്രേക്ഷകരുടെ എല്ലാക്കാലത്തെയും ഇഷ്ട സംവിധായകനായ സത്യന്‍ അന്തിക്കാടിന്റെ ഏറ്റവും പുതിയ ചിത്രം "കഥ തുടരുന്നു" തീയറ്ററുകളിലെത്തി. ലളിതമായ ഒരു കഥ, തന്റെ സ്ഥിരം ശൈലിയിലാണെങ്കിലും, ഹൃദ്യമായ രീതിയില്‍ സത്യന്‍ അന്തിക്കാട് അവതരിപ്പിച്ചിരിക്കുന്നു. വിദ്യാലക്ഷ്മി (മമത മോഹന്‍ദാസ്) എന്ന പെണ്‍കുട്ടിയുടെ ജീവിതത്തിലെ ദുരന്തങ്ങളും അവയുണ്ടാക്കുന്ന വഴിത്തിരിവുകളും അമിത നാടകീയതയുടെ കല്ലുകടിയില്ലാതെ പ്രേക്ഷകരിലെത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ജീവിതയാത്ര വഴിമുട്ടുന്ന ഒരു സന്ദര്‍ഭത്തില്‍, അവളുടെ മുന്‍പില്‍ പ്രേമന്‍ (ജയറാം) എന്ന ഓട്ടോ റിക്ഷാ ഡ്രൈവര്‍ വന്നുപെടുന്നു. പ്രേമന്‍ താമസിക്കുന്ന ചേരിയും ചേരി നിവാസികളും കഥയിലേക്ക് കടന്നു വരുന്നതോടെ വിദ്യാലക്ഷ്മിയുടെ ജീവിതത്തിനു സംഭവിക്കുന്ന മാറ്റങ്ങളാണ് ചിത്രത്തിന്റെ രണ്ടാം പകുതിയില്‍. മറ്റു മലയാള ചിത്രങ്ങളില്‍ നിന്നും വേറിട്ട രീതിയില്‍ സ്ത്രീ കഥാപാത്രങ്ങളുടെ കാഴ്ചപ്പാടുകളിലൂടെയാണ് സത്യന്‍ ഈ കഥ പറഞ്ഞിരിക്കുന്നത്. മലയാള സിനിമയുടെ സ്ഥിരം ക്ലൈമാക്സ് സങ്കല്‍പ്പങ്ങളില്‍ നിന്നും വേറിട്ട ഒരു കഥാന്ത്യമാണ് ചിത്രത്തിനുള്ളത്. പ്രേക്ഷകന്റെ ചിന്തകളെ ക്ലൈമാക്സിനപ്പുറത്തേക്ക് "കഥ തുടരുന്നു" എന്ന് പറഞ്ഞു കൊണ്ടുപോകുകയാണ് സംവിധായകന്‍.
മാറിവരുന്ന കഥാ സന്ദര്‍ഭങ്ങളില്‍ വിദ്യാലക്ഷ്മിയുടെ ഭാവപ്പകര്‍ച്ചകളെ മിതത്വത്തോടെ അവതരിപ്പിക്കാന്‍ മമത മോഹന്‍ദാസിനു കഴിഞ്ഞു. കഥാപാത്രങ്ങളെകൊണ്ട് ആനുകാലിക സംഭവങ്ങളോട് പ്രതികരിപ്പിക്കുന്ന സത്യന്‍ അന്തിക്കാടിന്റെ സ്ഥിരം ശൈലി ഈ ചിത്രത്തില്‍ കഥയ്ക്ക് യോജിച്ച രീതിയില്‍ തന്നെ ഒട്ടും കൃത്രിമത്തമില്ലാതെ അവതരിപ്പിക്കാന്‍ സാധിച്ചിട്ടുണ്ട്.
ഈയിടെ പുറത്തിറങ്ങിയ മറ്റു മലയാള ചിത്ത്രങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍, ഒരു നല്ല ചിത്രം എന്ന് പ്രേക്ഷകരെ കൊണ്ട് പറയിക്കാന്‍ ഈ ചിത്രത്തിന് കഴിയുന്നുണ്ട്.
സംവിധാനം: സത്യന്‍ അന്തിക്കാട്. നിര്‍മ്മാണം: തങ്കച്ചന്‍ ഇമ്മാനുവേല്‍. സംഗീതം: ഇളയരാജാ.
Continue Reading...
മാറിവരുന്ന കഥാ സന്ദര്‍ഭങ്ങളില്‍ വിദ്യാലക്ഷ്മിയുടെ ഭാവപ്പകര്‍ച്ചകളെ മിതത്വത്തോടെ അവതരിപ്പിക്കാന്‍ മമത മോഹന്‍ദാസിനു കഴിഞ്ഞു. കഥാപാത്രങ്ങളെകൊണ്ട് ആനുകാലിക സംഭവങ്ങളോട് പ്രതികരിപ്പിക്കുന്ന സത്യന്‍ അന്തിക്കാടിന്റെ സ്ഥിരം ശൈലി ഈ ചിത്രത്തില്‍ കഥയ്ക്ക് യോജിച്ച രീതിയില്‍ തന്നെ ഒട്ടും കൃത്രിമത്തമില്ലാതെ അവതരിപ്പിക്കാന്‍ സാധിച്ചിട്ടുണ്ട്.
ഈയിടെ പുറത്തിറങ്ങിയ മറ്റു മലയാള ചിത്ത്രങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍, ഒരു നല്ല ചിത്രം എന്ന് പ്രേക്ഷകരെ കൊണ്ട് പറയിക്കാന്‍ ഈ ചിത്രത്തിന് കഴിയുന്നുണ്ട്.സംവിധാനം: സത്യന്‍ അന്തിക്കാട്. നിര്‍മ്മാണം: തങ്കച്ചന്‍ ഇമ്മാനുവേല്‍. സംഗീതം: ഇളയരാജാ.
ഒരു ചെറിയ നന്‍മ...
കേരളം കണികണ്ടുണരുന്ന നന്‍മ പാല്‍പ്പൊടി കലക്കിയ മില്‍മയാണെങ്കില്‍, നഗരവാസികള്‍ ദുശകുനം പോലെ കാണുന്ന ഒന്നാണ് ചീഞ്ഞളിഞ്ഞ മാലിന്യങ്ങളും പേറി ദുര്‍ഗന്ധം പരത്തി കടന്നു പോകുന്ന കോര്‍പ്പറേഷന്‍ വണ്ടികള്‍. തിരുവനന്തപുരം നഗരസഭയുടെ കീഴില്‍ മാലിന്യ ശേഖരണം നടത്തുന്നത് കുടംബശ്രീയിലെ വനിതകളാണ്. രാവിലെ 6 മണിമുതല്‍ വീടായ വീടെല്ലാം കേറിയിറങ്ങി മാലിന്യങ്ങള്‍ ശേഖരിച്ച് അവയെ ജൈവ മാലിന്യങ്ങള്‍, പ്ലാസ്റ്റിക് വസ്തുകള്‍ എന്നിങ്ങനെ വേര്‍തിരിച്ചു കോര്‍പ്പറേഷന്‍ വണ്ടിയില്‍ നിറച്ച് ഇവര്‍ തിരികെ വീടെത്തുമ്പോള്‍ ഉച്ച കഴിയും. ഒരു ദിവസത്തിന്റെ സിംഹഭാഗവും മാലിന്യങ്ങളും ദുര്‍ഗന്ധവും നിറഞ്ഞ ഒരു ലോകത്തായിരിക്കുന്നതില്‍ ഇവര്‍ക്ക് തെല്ലും പരിഭവമില്ല.. അറപ്പും വെറുപ്പുമില്ല. ഇത് തങ്ങളുടെ തൊഴിലിന്റെ ഭാഗമാണ്. ഈ വേനല്‍ചൂടിലും പച്ചനിറമുള്ള സാരിയും പച്ച കോട്ടുമാണ് കോര്‍പ്പറേഷന്‍ ഇവര്‍ക്ക് നല്‍കിയിരിക്കുന്ന യൂണിഫോറം. ഹര്‍ത്താല്‍ ഒഴികെ ബാക്കി എല്ലാ ദിവസങ്ങളിലും ഇവര്‍ ജോലി ചെയ്യുന്നു. കുടുംബശ്രീയിലെ വനിതാ തൊഴിലാളികള്‍ക്ക് മാസം 5000 രൂപയോളം ശമ്പളമായി നല്‍കുന്നുണ്ട്. ഈ സ്ത്രീകള്‍ അഭിമാനത്തോടെ പറയുന്നു, ഞങ്ങള്‍ സന്തുഷ്ടരാണ്. മാലിന്യങ്ങളുടെ കൂട്ടുകാരികളായതിനാല്‍ പനിയും മറ്റു സാംക്രമിക രോഗങ്ങളുമൊക്കെ ഇവരെ പിന്തുടരാറുണ്ട്. മാസംതോറും ഇവര്‍ക്കുവേണ്ടി കുടംബശ്രീ മെഡിക്കല്‍ ചെക്ക് അപ്പ് ക്യാമ്പുകള്‍ സങ്കടിപ്പിക്കുന്നു.
ഇത്തരം തൊഴിലുകളിലേര്‍പ്പെട്ടിരിക്കുന്ന സ്ത്രീകള്‍ക്കിടയില്‍ വനിതാ കമ്മിഷന്‍ നടത്തിയ പഠനത്തില്‍ താരതമ്യേന താണ ജാതികളില്‍ പെട്ട സ്ത്രീകളാണ് മാലിന്യ ശേഖരണം പോലുള്ള ജോലികള്‍ ചെയുന്നത് എന്നാണ് കണ്ടിട്ടുള്ളത്. കാലമെത്ര മാറിയാലും ചാതുര്‍വര്‍ണ്യത്തിന്റെ രൂപ ഭേദങ്ങള്‍ ഇന്നും എവിടൊക്കെയോ നിലനില്‍ക്കുന്നു. ജാതിയുടെ പേരില്‍ വിദ്യാഭ്യാസ/തൊഴില്‍ മേഘലകളില്‍ എത്രയൊക്കെ സംവരണം വന്നിട്ടുണ്ടെങ്കിലും താഴേക്കിടയിലേക്ക് ഇത് എത്രമാത്രം എത്തപ്പെടുന്നു എന്നത് കടലാസ് പഠനങ്ങളില്‍ മാത്രം ഒതുങ്ങുകയാണ്. ജാതീയമായും സാമ്പത്തികമായും താണ നിലയിലുള്ള ജനങ്ങള്‍ക്കിടയിലേക്കു ശരിയായ രീതിയിലുള്ള വിദ്യാഭ്യാസത്തിന്റെയും മറ്റു തൊഴില്‍ പരിശീലനങ്ങളുടെയും പ്രചാരണത്തിന്റെ അഭാവമാവാം ഇതിനു കാരണം.
രാവിലെ വീടുകള്‍ തോറും കയറിയിറങ്ങുമ്പോള്‍ ചിലരെങ്കിലും ഇവരെ ഒരു ദുശകുനം പോലെ കണ്ടു നെറ്റി ചുളിക്കുന്നുണ്ടാവാം. തങ്ങളുടെ വീടും പരിസരങ്ങളുമൊക്കെ ദുര്‍ഗന്ധ വിമുക്തമാകുന്നത് ഇവര്‍ മൂലമാണെന്നവര്‍ ചിന്തിക്കുന്നീല്ല.
ജൈവ മാലിന്യങ്ങളും പ്ലാസ്റ്റിക് വസ്തുക്കളും വേര്‍തിരിച്ചു നിക്ഷേപിക്കാന്‍ നഗരസഭ പച്ചയും വെള്ളയും നിറമുള്ള രണ്ടു ബക്കറ്റുകള്‍ വീടുകളില്‍ വിതരണം ചെയ്തിരുന്നു, പക്ഷെ ഈ ബക്കറ്റുകള്‍ കുളിക്കാനുപയോഗിച്ചിട്ടു പോളിത്തീന്‍ ബാഗുകളില്‍ കെട്ടിയാണ് ചീഞ്ഞളിഞ്ഞ ഗാര്‍ഹിക മാലിന്യങ്ങളും പ്ലാസ്റ്റിക് വസ്തുക്കളുമൊക്കെ നമ്മള്‍ ഉപേക്ഷിക്കുന്നത്, കാരണം നമ്മള്‍ പ്രബുദ്ധ മലയാളികളാണ്.വീടുകളില്‍ നിന്ന് പുറംതള്ളുന്ന മാലിന്യങ്ങള്‍ നമ്മള്‍ തന്നെ വേര്‍തിരിച്ചു നല്‍കിയാല്‍, നമ്മുടെ ചീഞ്ഞളിഞ്ഞ ദുര്‍ഗന്ന്ധം വമിക്കുന്ന മാലിന്യ കൂമ്പാരങ്ങളില്‍ കൈയിട്ടു പരതി വേര്‍തിരിക്കുന്ന പാവം തൊഴിലാളികള്‍ക്ക് അതൊരു വലിയ സഹായമാവും. നമ്മുടെ സ്വന്തം വീട്ടിലെ ചീഞ്ഞളിഞ്ഞ മാലിന്യങ്ങള്‍ നമ്മെ അലോസരപ്പെടുത്തുമ്പോള്‍ ഒരു വലിയ നഗരത്തിലെ മാലിന്യസംസ്കരണ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരിക്കുന്ന പാവം തൊഴിലാളികളെക്കുറിച്ച് നമുക്കോര്‍ക്കാം. വീടുകളില്‍ രണ്ടു കവറുകള്‍ സൂക്ഷിക്കുക, ഒന്നില്‍ ജൈവ മാലിന്യങ്ങളും മറ്റൊന്നില്‍ പ്ലാസ്റ്റിക് പോലുള്ള വസ്തുക്കളും നിക്ഷേപിക്കാം. നമ്മുടെ ചെറിയ ഒരു ശ്രമത്തിലൂടെ ഇവരുടെ ജോലിയുടെ പ്രയാസം അല്പം കുറയ്ക്കാം, ഒരു ചെറിയ നന്‍മ ചെയ്തെന്ന സംതൃപ്തിയോടെ.
ശ്രീ കൈ ബനിയന്‍ മഹാത്മ്യം..!
"അമ്മേ ഞാന്‍ നാളെ അമേരിക്കാക്ക് പോകുവാണ്" എന്ന ഡയലോഗ് പോലെ നടന്‍ സത്യന്‍ അനശ്വരമാക്കിയ ഒന്നാണ് കൈ ബനിയന്‍ അഥവാ ഫുള്‍ ബനിയന്‍. ഒരുകാലത്ത് സ്നേഹം, വാത്സല്യം, പൗരുഷം എന്നിവയുടെയെല്ലാം പ്രതീകമായിരുന്നു തൂ വെള്ള നിറമുള്ള കൈ ബനിയനുകള്‍. യുവാക്കളും മധ്യവയസ്കരും വൃദ്ധന്‍മാരുമെല്ലാം ഒരുപോലെ ധരിച്ചിരുന്ന ലാളിത്യമുള്ള കൈബനിയന്‍ ഇന്ന് വംശനാശ ഭീഷണി നെരിട്ടുകൊണ്ടിരിക്കുകയാണ്. എല്ലാ കാലത്തും കൈ ബനിയനു പിന്തുണ നല്‍കിയിട്ടുള്ള ഒരാളാണ് നമ്മുടെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ വീ എസ് അച്ചുതാനന്തന്‍. കൈബനിയനും ലുങ്കിയും ധരിച്ച് തോളുകള്‍ പ്രത്യേക താളത്തില്‍ ചലിപ്പിച്ചുള്ള അദ്ധേഹത്തിന്റെ ലുക്ക് ആര്‍ക്കും കൊരിത്തരിപ്പുണ്ടാക്കുന്നതാണ്.

നമ്മുടെ സൂപ്പര്‍ സ്റ്റാറുകളും കൈബനിയനു പിന്തുണ നല്‍കിയിട്ടുണ്ട്. തന്മാത്ര, രസതന്ത്രം, ഭ്രമരം എന്നീ ചിത്രങ്ങളിലൂടെ മോഹന്‍ലാല്‍ കൈ ബനിയനെ അനശ്വരമാക്കിയപ്പോള്‍ ഗോഡ്മാന്‍, ജാഗ്രത തുടങ്ങി പോലിസ് വേഷങ്ങളിലഭിനയിച്ച എല്ലാ ചിത്രങ്ങളിലും മമ്മൂട്ടി കൈ ബനിയനും അവസരം നല്‍കി.
കൈ ബനിയന്റെ ചരിത്രത്തില്‍ വിസ്മരിക്കാനാവാത്ത പിന്തുണയാണ് കേരളത്തിലെ ഹാജിയാരുമാര്‍ സമ്മാനിച്ചിട്ടുള്ളത്. പച്ച നിറമുള്ള ബെല്‍ടും, നീല ലുങ്കിയും, പിന്നെ ഒരു കൈ ബനിയനും ധരിച്ചാല്‍ ആരെയും ഹാജിയാരാക്കാമെന്ന് മലയാള സിനിമ / നാടക വേദികള്‍ തെളിയിച്ചിട്ടുണ്ട്. കൈ ബനിയന്റെ നിലനില്പിനെ ഭീഷണിപ്പെടുത്തുന്ന ഒന്നാണ് വല ബനിയനുകള്‍. അനശ്വര നടന്‍ ജയന്‍ മുതല്‍ ഇളയ ദളപതി വിജയ് വരെയുള്ളവര്‍ നീല, ചുവപ്പ്, കറുപ്പ് നിറങ്ങളിലുള്ള വല ബനിയനുകള്‍ ധരിച്ച് ശക്തി പ്രദര്‍ശനം നടത്തിയത് കൈ ബനിയനെ സ്നേഹിക്കുന്നവര്‍ അങ്കലാപ്പോടെയാണ് കണ്ടത്.
കൈബനിയന്റെ ഗുണ ഗണങ്ങളെക്കുറിച്ച് ശാസ്ത്ര ലോകം ഒരുപാട് വാഴ്ത്തിയിട്ടുണ്ട്. ശരീരത്തിലെ വിയര്‍പ്പ് സ്വയം ആഗിരണം ചെയ്തു ചിരങ്ങ്, പരട്ട ചൊറി, ദുര്‍ഗന്ധം എന്നിവയില്‍ നിന്നും മനുഷ്യനെ രക്ഷിക്കുന്ന ത്യാഗിയാണ് കൈബനിയന്‍. കുടവയര്‍ പോലുള്ള പ്രശങ്ങള്‍ക്ക് ഇറുകിയ കൈ ബനിയന്‍ ഒരുപരിധിവരെ ഒരു പരിഹാരമാണ്. വേനല്‍ കാലത്ത് കള്ളുഷാപ്പുകളില്‍ ഷര്‍ട്ട് ഊരിക്കളഞ്ഞു കൈ ബനിയനുമിട്ടിരുന്നു പാട്ടുപാടിയത് പല കുടിയന്‍മാര്‍ക്കും ഗ്രിഹാതുര സ്മരണയാണ്. നമ്മുടെ സംസകരതിന്റെയും ചരിത്രതിന്റെയുമെല്ലാം ഭാഗമായ ഈ മഹത് വസ്ത്രത്തെ സംരക്ഷിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ബഹുമാനപ്പെട്ട മുഖ്യമന്ത്രി മുന്‍കൈയെടുക്കണം. സര്‍ക്കാര്‍ ഓഫീസുകളില്‍ ആഴ്ചയിലൊരിക്കല്‍ കൈബനിയന്‍ നിര്‍ബന്ധമാക്കുക, കൈബനിയന്‍ വാങ്ങാന്‍ പ്രത്യേക സബ്സീടി ഏര്‍പ്പെടുത്തുക, കൈബനിയന്‍ ധരിക്കുന്നവര്‍ക്ക് നികുതി ഇളവു നല്‍കുക തുടങ്ങിയ നടപടികളിലൂടെ യുവ തലമുറയെ കൈബനിയനിലേക്ക് ആകര്‍ഷിക്കാവുന്നതാണ്. കൈബനിയന്‍ വാഴ്ക വാഴ്ക.
Kairali...A Channel with Killing Edges -

This is out of sheer frustration. I have no grudges against anyone personally. I thought many times before scribbling this; to check whether are there any mistake from my part. I was a regular viewer of Kairali TV untill it portrayed Faris Abubacker as the role model of our economics, youth, etc. I lost faith in it. The channel was brought into action by the contribution of thousands of party members, all of them were betrayed by the few who rule the channel now. Programs are substandard. News is predetermined and discussions have turn into question answer program of primary school level.
Though, the channel was meant to counter other procapitalist channels, to act as a mouthpiece in the visual media scenario, it failed miserably.
The party has made a quantum jump from Palora Matha (who contributed her lone income, a calf, to the Deshabhimani fund) to Farris Abubacker.

Kairali’s MD, former Deshabhimani Delhi correspondent, John Brittas, for him our channel is just a medium to keep his political dreams alive, is now acting more like a PRO of Real Estate mafia.
Most of the sponsors are Real-estate barons. Recently, the channel has started promoting superstitious beliefs through advertisements. It’s questioning the common man’s logic. Most of the time slots are being reserved for sponsored programs and Lottery ads. This itself shows how far it’s away from the party’s policies. Of course a channel needs sponsors, but not to this extent. Kairali is the second highest ad puller after Surya TV.
ഈയിടെ ആയി കൈരളി വീ ചാനലില്‍ വരുന്ന ഒരു പരസ്യം ശ്രദ്ധിക്കുക.
കുബേര്‍ കുഞ്ചി.

ബ്രഹ്മ ദേവന്‍ കുബേരന് സമ്മാനിച്ച നിധിയാണ് കുബേര്‍ കുഞ്ചി. ഈ കുബേര്‍ കുഞ്ചി കൈവശം വെച്ചാല്‍ നിങ്ങളുടെ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമുണ്ടാകും, കടങ്ങള്‍ തീരുന്നു, പിണങ്ങിപ്പോയ ഭാര്യ തിരിച്ചു വരുന്നു, ഇന്റര്‍വ്യൂ കളില്‍ നിങ്ങള്‍ സെലക്ട് ആകുന്നു, ലോട്ടറി അടിക്കുന്നു, നിങ്ങളുടെ ബുസിനസിനു അടിക്കടി ഉയര്‍ച്ച ഉണ്ടാകുന്നു.
ഈ കുബേര്‍ കുഞ്ചിയുടെ വില വെറും 3200 രൂപാ മാത്രം. ഈ വലിയ കുഞ്ചിയോടൊപ്പം രണ്ടു ചെറിയ കുഞ്ചികളും ഞങ്ങള്‍ നിങ്ങള്ക്ക് സൌജന്യമായി അയച്ചുതരുന്നതാണ്. നിങ്ങള്‍ വലിയ കുഞ്ചി നിങ്ങളുടെ പൂജാമുറിയില്‍ വെച്ച് 100 പ്രാവശ്യം കുബേര മന്ത്രം ചൊല്ലുക. കുബേര മന്ത്രം അറിയില്ലെകിലും നിങ്ങള്‍ വിഷമിക്കേണ്ട, മന്ത്രം റെക്കോര്‍ഡ് ചെയ്ത ഒരു CD കുഞ്ചിയോടൊപ്പം സൌജന്യമായി ലഭിക്കുന്നതാണ്.
അപ്പോള്‍ ഒരു ചെറുപ്പക്കാരന്‍ കടന്നു വരുന്നു (DYFI പരുവം)
ഞാന്‍ എന്റെ അമ്മ പറഞ്ഞിട്ടാണ് കുബെര്‍ കുഞ്ചി വാങ്ങിയത്. ഒരു ജോലിക്കുവേണ്ടി ഞാന്‍ ഒരുപാടലഞ്ഞു. കുഞ്ചി വാങ്ങിയതിനു ശേഷം ഞാന്‍ ഒരു ഇന്റര്‍വ്യൂ നു പോയി. അവര്‍ എന്നെ സെലക്ട് ചെയ്തു. ഒരു പതിനായിരം രൂപ ശമ്പളമാണ് ഞാന്‍ പ്രതീക്ഷിച്ചിരുന്നത്. അവരെനിക്കു ഇരുപതിനായിരം രൂപ ശമ്പളം തന്നു. എന്റെ കുബേര്‍ കുഞ്ചിക്കു നന്ദി.
*ഇപ്പോള്‍ കേട്ട വാര്‍ത്ത:കൈരളി ചാനല്‍ സ്വന്തമായി നിര്‍മിച്ച പുതിയ ഓഫീസില്‍ മൂന്നു കുബെര്‍ കുഞ്ചികള്‍ വാങ്ങി വെച്ചിട്ടുന്ടെന്നാണ് രാജ്മോഹന്‍ ഉണ്ണിത്താന്‍ജി പറഞ്ഞു നടക്കുന്നത്. രുദ്രാക്ഷം, വിഭൂതി, ജപമാല, കുര്‍ബാന വസ്ത്രങ്ങള്‍ ഇവക്കു വിലകുറച്ച കൂട്ടത്തില്‍ കുബേര്‍ കുഞ്ചിക്ക് കൂടി വിലകുറക്കെണ്ടതായിരുന്നു എന്ന് ബജറ്റ് അവതരണത്തിന് ശേഷമാണു ഐസക് മാഷിനു തോന്നിയത്.
......................ഒരു ജനതയുടെ ആത്മനൊമ്പരം....................................
Subscribe to:
Posts (Atom)
Page 1


















