Continue Reading...
പുകയില വിരുദ്ധ സന്ദേശവുമായി ടെലിഫിലിമുകള്‍
കട്ടപ്പന: പുകയില ഉപയോഗത്തിനെതിരെയുള്ള സന്ദേശവുമായി രണ്ട് ടെലിഫിലിമുകള്‍.
അമ്മയെപ്പറ്റിയുള്ള ഓര്‍മകള്‍ പുകവലിയില്‍നിന്ന് പിന്തിരിയാന്‍ പ്രേരിപ്പിക്കുന്ന യുവാവിന്റെയും, പുകവലിമൂലം നിര്‍ജീവമായ യുവത്വത്തിന്റെയും കഥ പറയുകയാണ് രണ്ട് ടെലിഫിലിമുകളും. തിരുവനന്തപുരത്ത് ജിസ്റ്റ് എന്ന സംഘടന സംഘടിപ്പിച്ചിരുക്കുന്ന ടെലിഫിലിം ഫെസ്റ്റിലേക്ക് ഈ ടെലിഫിലിമുകള്‍ക്ക് സെലക്ഷന്‍ ലഭിച്ചിട്ടുണ്ട്. ജൂണ്‍ അഞ്ചിന് തിരുവനന്തപുരം കലാഭവന്‍ തിയറ്ററില്‍ ടെലിഫിലിമുകള്‍ പ്രദര്‍ശിപ്പിക്കും. ചുമ എന്ന ചിത്രത്തിന്റെ സംവിധാനം സൂര്യജിത്തും "രക്തസാക്ഷി"യുടെ സംവിധാനം സൂര്യലാലുമാണ് നിര്‍വഹിച്ചിട്ടുള്ളത്. ശശീന്ദ്ര, ശ്യാമള സോജന്‍ , ശരത്ലാല്‍ , ജോബിന്‍ എന്നിവരാണ് അഭിനേതാക്കള്‍
അമ്മയെപ്പറ്റിയുള്ള ഓര്‍മകള്‍ പുകവലിയില്‍നിന്ന് പിന്തിരിയാന്‍ പ്രേരിപ്പിക്കുന്ന യുവാവിന്റെയും, പുകവലിമൂലം നിര്‍ജീവമായ യുവത്വത്തിന്റെയും കഥ പറയുകയാണ് രണ്ട് ടെലിഫിലിമുകളും. തിരുവനന്തപുരത്ത് ജിസ്റ്റ് എന്ന സംഘടന സംഘടിപ്പിച്ചിരുക്കുന്ന ടെലിഫിലിം ഫെസ്റ്റിലേക്ക് ഈ ടെലിഫിലിമുകള്‍ക്ക് സെലക്ഷന്‍ ലഭിച്ചിട്ടുണ്ട്. ജൂണ്‍ അഞ്ചിന് തിരുവനന്തപുരം കലാഭവന്‍ തിയറ്ററില്‍ ടെലിഫിലിമുകള്‍ പ്രദര്‍ശിപ്പിക്കും. ചുമ എന്ന ചിത്രത്തിന്റെ സംവിധാനം സൂര്യജിത്തും "രക്തസാക്ഷി"യുടെ സംവിധാനം സൂര്യലാലുമാണ് നിര്‍വഹിച്ചിട്ടുള്ളത്. ശശീന്ദ്ര, ശ്യാമള സോജന്‍ , ശരത്ലാല്‍ , ജോബിന്‍ എന്നിവരാണ് അഭിനേതാക്കള്‍
ഒരു ബുദ്ധിജീവി ആകാന്‍ ....
പരിഷ്കാരിയാകാന്‍ ഓര്‍ക്കുട്ടും കുറച്ചുകൂടി കടന്നാല്‍ ഫേസ്ബുക്കും മാത്രം ഉപയോഗിക്കുന്ന ഇന്റര്‍നെറ്റ് സുഹൃത്തുക്കള്‍ മാത്രം വായിക്കാന്‍, ഇന്ന് ഒരു ബുദ്ധിജീവി (അക്കാദമിക്) ആകണമെങ്കില്‍ നിങ്ങള്‍ നിര്‍ബന്ധമായും ഒരു ട്വിറ്റെര്‍ ഉപഭോക്താവ് ആകേണ്ടിയിരിക്കുന്നു. ഇവിടെ സംഗതി വളരെ എളുപ്പമാണ്. നീണ്ട ബ്ലോഗ് എഴുത്ത് വേണ്ട, കവിത, കഥ, ലേഖനം, നിരൂപണം തുടങ്ങിയ വയ്യാത്ത പണിക്കു പോകേണ്ട, സമയ ലാഭം, ഗുണമോ വളരെ മെച്ചം. ഇത്രയും എളുപ്പത്തില്‍ ഒരു ബുജി ആകാന്‍ മറ്റൊരു മാര്‍ഗവുമില്ലെന്നു അനുഭവസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു. ചെയേണ്ടത് ലളിതമായ ചില കാര്യങ്ങള്‍ മാത്രം. ചില ഉദാഹരണങ്ങള്‍ എന്റെ അനുഭവത്തില്‍ നിന്ന് തോന്നിയവ ചുവടെ ചേര്‍ത്തിരിക്കുന്നു.
1 . രാവിലെ പത്രം നോക്കുക, സമയക്കുറവെങ്കില്‍ തലക്കെട്ട്‌കള്മാത്രം വായിച്ചാല്‍ മതി. വേണ്ട സംഗതികള്‍ അതില്‍ നിന്ന് കിട്ടും. അവിടെ കാണുന്ന പേരുകള്‍ എടുത്തു അതിന്റെ കൂടെ "ഹോ ഇത് സത്യമോ", "ഞാന്‍ അതിശയിക്കുന്നു, "ഞെട്ടല്‍ രേഖപ്പെടുന്നു" തുടങ്ങിയ വാചകങ്ങള്‍ ചേര്‍ത്തു ട്വീറ്റ് ചെയ്യുക. വായനക്കാര്‍ നിങ്ങളിലെ വിജ്ഞാന കുതുകിയെക്കുറിച്ചോ ര്‍ത്ത് ഹര്‍ഷ പുളകിതരായിക്കൊളും .
2 . നിങ്ങള്‍ ഒരു യാത്രയിലാണെന്നു കരുതുക ഉടന്‍ തന്നെ മൊബൈലില്‍ നിന്ന് ഒരു ട്വിറ്റെര്‍ വിടുക "ഞാന്‍ കൊച്ചിയിലേക്കുള്ള യാത്രയിലാണ്..ജീവിതം ഒരു നീണ്ട യാത്രയല്ലേ.."
3 . നിങ്ങള്‍ ഒരു പണിയുമില്ലാതെ ചൊറി കുത്തിയിരിക്കുകയാണെങ്കില്‍ അതും നമുക്ക് ബുദ്ധിജീവിയാകാന്‍ ഉപയോഗിക്കാം "എത്ര വിരസം ഈ മനുഷ്യ ജീവിതം..." ഈ രീതിയില്‍ഒരു ട്വിറ്റെര്‍ വിട്ടേക്ക്.
4 . ടി വി കാണുന്ന സ്വഭാവം നിങ്ങള്‍ക്ക് ഇപ്പോഴും ഉണ്ടെങ്കില്‍ അത് ബുദ്ധിജീവിയാകാന്‍ വളരെ നല്ല ഒരു മാര്‍ഗമാണ്. വാര്‍ത്താ ചാനലുകളില്‍ പ്രധാന വാര്‍ത്തകള്‍ സ്ക്രോള്‍ ആയി താഴെ കാണിക്കുന്നുണ്ട് അത് വായിചിട്ട്ടു ഒരു നീണ്ട ഏമ്പക്കവും ചേര്‍ത്ത് ട്വീറ്റ് ചെയ്തോളു, നിങ്ങള്‍ എത്ര മാത്രം അപ്ഡേട്ടട് ആണ് എന്നോര്‍ത്തു വായനക്കാര്‍ അത്ഭുതപ്പെടും.
5 . നിലവിലുള്ള ട്വിറ്റെര്‍ ബുജികള്‍ക്കു പ്രീയപ്പെട്ട ചില പേരുകളുണ്ട്. ഉദാഹരണം നീര രാഡിയ, വീര്‍ സാങ്ങ് വി, ബര്‍ ഖാദെത്ത്, പിന്നെ ഇങ്ങു സൌത്ത് ഇന്ത്യയില്‍ നിന്നും കരുണാനിധി, ജയലളിത, സ്റ്റാലിന്‍ , നമ്മുടെ പാവം വീ എസ് അച്ചുതാനന്ദന്‍ , പിന്നെ മറ്റു ലോക്കല്‍ നേതാക്കളുടെ പേരുകളും ഉപയോഗിക്കാം എന്നിട്ട് "ഹോ ഇവരെന്താ ഇങ്ങനെ ", തുടങ്ങിയ മനോധര്‍മ പരമായ എന്തെങ്കിലും ഡയലോഗും കൂടെ ചേര്‍ത്ത് ട്വീറ്റ് വിട്ടോളൂ .. നിങ്ങളൊരു സംഭവം തന്നെ എന്ന് സഹ ട്വീട്ടര്‍ മാര്‍ പറയും ഉറപ്പ്.
6 . ഏറ്റവും കൂടുതല്‍ ട്വിറ്റെര്‍ ഉപഭോക്തകളെ ബുജികളായി മാറാന്‍ സഹായിച്ചിട്ടുള്ള ഒരു മഹാനാണ് ശ്രീ ശശി തരൂര്‍. പുള്ളി പറയുന്ന കാര്യങ്ങളെ അവിടെയും ഇവിടെയും എന്തെങ്കിലും മാറ്റം വരുത്തി നീട്ടി ട്വീട്ടി നോക്ക് വിജയം ഉറപ്പ്.
7 . ആനുകാലിക പ്രശനങ്ങളെക്കുറിച്ച് ഒരു നല്ല ട്വിറ്റെര്‍ ബുജി ഇപ്പോഴും ബോധവാനായിരിക്കണം, ഈയിടെ ശബരിമല തീര്‍ത്ഥാടകര്‍ക്ക് പുല്ലു മേടില്‍ നേരിടേണ്ടി വന്ന ദുരന്തം ട്വിട്ടെറില്‍ ഒരു വിപ്ലവം തന്നെ സൃഷ്ട്ടിച്ചുതു നമ്മള്‍ കണ്ടതാണല്ലോ. മകരജ്യോതി മകരവിളക്ക് തുടങ്ങിയ പദങ്ങളെ നിങ്ങള്‍ക്കിഷ്ട്ടമുള്ള രീതിയില്‍ വാക്യത്തില്‍ പ്രയോഗിച്ച് നമ്മുടെ മനസ്സില്‍ ഉറങ്ങിക്കിടക്കുന്ന ബുജിയെ പുറംലോകം കാണിക്കാന്‍ എത്ര എളുപ്പമായിരുന്നു. പെട്രോള്‍ വില, ത്രീ ജീ സ്പെക്ട്രം, കേരളത്തിലെ സ്കൂള്‍ യുവജനോത്സവം തുടങ്ങിയവയും ഈ സീസണില്‍ ട്വിട്ടെരില്‍ നിറഞ്ഞു നിന്നു. നിങ്ങള്‍ ഒരു പരിസ്ഥിതി വാദിയായ ബുജിയാകാനാണ് താല്പര്യമെങ്കില്‍ എണ്ടോസള്‍ഫാന്‍ കൊക്കോ കൊള , തുടങ്ങിയവയെക്കുറിച്ചും ട്വീറ്റ് ചെയ്യാം.
8 . കുറച്ചുകൂടെ ഉയര്‍ന്ന ചിന്താഗതി നിങ്ങള്‍ക്കുണ്ടെങ്കില്‍ ല്‍ അഥവാ ഉണ്ടെന്നു പത്ത് പേരെ അറിയിക്കണമെങ്കില്‍, ജനിതക മാറ്റം വരുത്തിയ വഴുതനങ്ങയെ ക്കുറിച്ച് ഒരു വാചകം എഴുതി വിടാം, ഇത് എന്റെ ചില സുഹൃത്തുക്കള്‍ പരീക്ഷിച്ചു വിജയിച്ചതാണ്.
ഇത്രയൊക്കെ ഒരു ഇന്റര്‍നെറ്റ് ബുജിയാകാന്‍ ധാരാളം മതി പക്ഷെ തട്ടില്‍ കേറുമ്പോള്‍ ഇതൊക്കെ പൊളിയും. അതിനും ചില എളുപ്പ വഴികളുണ്ട്. ഏറ്റവും ശ്രദ്ധിക്കേണ്ടത് നിങ്ങളുടെ വേഷത്തെ ക്കുറിച്ചാണ്, ഒരു ബുള്‍ഗാന്‍ താടിയും, നീണ്ട ജുബയും, തോളില്‍ തുണി സഞ്ചിയും തൂക്കി നടക്കുന്ന നാടന്‍ ബുജികളുടെ കാലമൊക്കെപോയി. പകരം ഫാബ്ഇന്ത്യ യുടെ വിലയേറിയ കൂര്‍ത്തയും (ഞാന്‍ ഉടനെ ഒരെണ്ണം വാങ്ങുന്നുണ്ട്), തോളില്‍ ലാപ്ടോപ് ബാഗും, ബാഗ് മാത്രം മതി ലാപ്‌ടോപ് വേണമെന്നില്ല, നല്ല ബ്രാന്ടെഡു ജീന്‍സ്, ചൈന അല്ലാത്ത വില കൂടിയ മൊബൈല്‍ ഫോണ്‍ തുടങ്ങിയവ, കയ്യില്‍ വായിച്ചിട്ടില്ലെങ്കിലും എന്നും കൊണ്ട് നടക്കാന്‍ ഹേ ഫെസ്റിവല്‍ പോലുള്ള പരിപാടികളില്‍ പ്രതിപാദിക്കപെടുന്ന പുസ്തകങ്ങള്‍ രണ്ടോ മൂന്നോ ആകം. (പാളയത്ത് പഴയ പുസതകങ്ങള്‍ പകുതി വിലക്ക് കിട്ടും)
ഇത്രയൊക്കെ ഉണ്ടെങ്കില്‍ ബുജിയാകാനുള്ള ഒന്നാം ഖട്ടം ഒകേ ...
ആദ്യം ഇത്രയും ഒന്ന് പരീക്ഷിച്ചു നോക്കിയിട്ട് ഞാന്‍ ബാക്കി അനുഭവംഎഴുതാം...
ഒരു മാധ്യമവിചാരം
Photos from:
ദേ "സിനിമ"....
പട്ടം പറത്തുന്ന കുട്ടി
അദ്ധ്യായം 3
കുന്നുവറേല്‍ സ്കൂള്‍ എന്ന് പറയുന്ന SNDP LP സ്കൂളിലാണ് ഞങ്ങളൊക്കെ പഠിച്ചത്. ക്ലാസുമുറികള്‍ കുറവായതുകൊണ്ട് ഒന്നാം ക്ലാസുകാര്‍ക്ക് ഉച്ചവരെയേ ക്ലസുള്ളൂ, ഉച്ചകഴിഞ്ഞാല്‍ രണ്ടാം ക്ലാസ്സുകാര്‍ക്ക് തുടങ്ങും. രണ്ടില്‍ പഠിക്കുമ്പോ ഒരു അലുമിനിയ പെട്ടിയിലാണ് ഞാന്‍ പുസ്തകങ്ങള്‍ കൊണ്ട്പോയിരുന്നത്. ഒരിക്കല്‍ ആശാന്‍റെ കൊച്ചുമോന്‍ അഭിലാഷ് എന്‍റെ പെട്ടിയുടെ മുകളില്‍ കയറിനിന്നു ചാടി, പെട്ടി മുഴുവന്‍ മടങ്ങി ചുളുങ്ങിപ്പോയി. എനിക്ക് ഭയങ്കര സങ്കടമായിരുന്നു.
കുന്നുവറേല്‍ സ്കൂളിന്‍റെ ഹെഡ് മാസ്റ്റര്‍ വാസവന്‍ സാറായിരുന്നു, ഒരു കൊമ്പന്‍ മീശക്കാരന്‍ തടിയന്‍. പുള്ളിയെ എല്ലാവര്‍ക്കും പേടിയായിരുന്നു. നാലാം ക്ലാസിലാണ് പുള്ളി പഠിപ്പിക്കുന്നത്. ഒരിക്കല്‍ പുള്ളി ഞങ്ങടെ വീട്ടില്‍ ചാണകമെടുക്കാന്‍ ഒരു ഉന്ത് വണ്ടിയുമായി വന്നു. കുട്ടക്കണക്കാണ് ചാണകത്തിന്. ഓരോ കുട്ടച്ചാണകവും വണ്ടിയിലേക്ക് നിറക്കുമ്പോള്‍ എണ്ണം തെറ്റാതിരിക്കാന്‍ അവിടെ കെട്ടി തൂക്കിയിട്ടിരിക്കുന്ന ഓലക്കാലില്‍ ഒരു മടക്കുണ്ടാക്കും. ഒരിക്കല്‍ എന്നെക്കൊണ്ടാണ് അതെണ്ണിച്ചത്. എണ്ണം ശരിയായിരുന്നു. എന്നെ അടുത്ത വര്‍ഷം പുള്ളീടെ ക്ലാസിലോട്ടെടുക്കാമെന്നു പറഞ്ഞു. അന്ന് ഞാന്‍ ഒരുപാട് പേടിച്ചു. ഞായറാഴ്ചകളില്‍ ഞങ്ങള്‍ പുള്ളീടെ വീട്ടില്‍ ടി വി യില്‍ സിനിമ കാണാന്‍ പോകും, ഇടക്ക് വാര്‍ത്തവരുമ്പോള്‍ കുട്ടികളെല്ലാം പുറത്തിറങ്ങിപോകും, ഇത് കാണുമ്പോ പുള്ളി വഴക്ക് പറയും. സിനിമ കാണാന്‍ വരുന്നവരെല്ലാം വാര്‍ത്തയും കാണണമെന്ന് പുള്ളിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. പഠിപ്പിക്കുന്നതിനിടയില്‍ പുള്ളി ഇടയ്ക്കു ക്ലാസിന്‍റെ വാതില്‍ക്കല്‍ പോയി നില്‍ക്കും, വെയിലടിക്കുംപോ പോളിയെസ്റെര്‍ മുണ്ടിനിടയിലൂടെ പുള്ളീടെ നിക്കര്‍ കാണും. ദേ "സിനിമ" എന്ന് ഞങ്ങള്‍ അടക്കി പറഞ്ഞു ചിരിക്കും. (തുടരും)
Subscribe to:
Posts (Atom)
Page 1